റൊണാൾഡോ യുണൈറ്റഡ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായി, നടത്തിയ ചർച്ചകൾ പരാജയം..

റൊണാൾഡോ യുണൈറ്റഡ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായി, നടത്തിയ ചർച്ചകൾ പരാജയം..

റൊണാൾഡോ യുണൈറ്റഡ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായി, നടത്തിയ ചർച്ചകൾ പരാജയം..

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകളേറുന്നു.ഇന്നലെ നടന്ന ചർച്ചകൾ പരാജയമായി എന്ന് റിപ്പോർട്ടുകൾ. ഇന്നലെ റൊണാൾഡോയേ മാഞ്ചേസ്റ്ററിൽ തിരകെയെത്തിയിരുന്നു.

ഇന്നലെ യുണൈറ്റഡിന്റെ പരിശീലന ഗ്രൗണ്ടായ കാറിങ്ടണിൽ റൊണാൾഡോയും യുണൈറ്റഡിന്റെ സി. ഈ. ഒ ആയ റീചാർഡ് അർനോൾഡും അലക്സ്‌ ഫെർഗുസണും താരത്തിന്റെ ഏജന്റുമായ ജോർജെ മെൻഡസും കൂടിക്കാഴ്ച് നടത്തിയിരുന്നു.എന്നാൽ ഈ ചർച്ചകൾ പരാജയമായി എന്ന് തന്നെയാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡെയിലി മെയിലാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.എന്നാൽ നിലവിൽ റൊണാൾഡോക്ക്‌ വേണ്ടി ഒരു ടീം പോലും രംഗത്തില്ല. അത്ലേറ്റിക്കോ മാഡ്രിഡും താരത്തെ സ്വന്തമാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.റൊണാൾഡോയുടെ ഭാവി എന്താണെന്ന് വരും മണിക്കൂറുകളിൽ തന്നെ ഔദ്യോഗികമായി അറിയാൻ സാധിക്കും.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here